ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. അതേ സമയം ചില താരങ്ങളുമായി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ചർച്ചകളും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.
ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനുശേഷം പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചെന്നൈയിൻ എഫ്സിയുടെ താരമായ ബികാഷിനെ അടുത്ത സീസണിലേക്ക് വേണ്ടി സ്വന്തമാക്കിയിരുന്നു.
Also Read – വിദേശത്തു കളിക്കുന്ന കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ!ആകാംഷയോടെ ആരാധകർ😍🔥
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു താരത്തിനെ കൂടി അടുത്ത സീസണിലേക്ക് വേണ്ടി സ്വന്തമാക്കുകയാണ്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി മാറുന്ന മുംബൈ സിറ്റി എഫ്സിയുടെ അമെയ് റനവാഡേയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീകോൺട്രാക്ടിൽ സൈൻ ചെയ്യുന്നത്.
Also Read – ഐ എസ് എൽ ചാമ്പ്യന്റെ സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്👀🔥ഇത് രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് സൈനിങ്..
നിലവിൽ ഒഡിഷ എഫ്സിക്ക് വേണ്ടി ലോണടിസ്ഥാനത്തിൽ കളിക്കുന്ന താരം മുംബൈ സിറ്റിക്കൊപ്പം ഐ എസ് എൽ ഷീൽഡ്, ട്രോഫി എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന 26കാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ദീർഘകാല കരാറിലാണ് ഒപ്പ് വെക്കുക.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ തിരിച്ചു കേരളത്തിലേക്ക് വരുന്നു👀🔥സൈനിങ് തൂക്കി..