ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസൺ കഴിയാൻ പോകുന്ന ഈ വേളയിൽ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് അഡ്രിയാൻ ലൂണയെ ബന്ധപ്പെട്ടായിരിക്കും.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ ഇല്ലയോ?? ഇതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ചകൾക്ക് വഴിവെക്കുന്നത്. ഇപ്പോളിത ഇത്തരം അഭ്യൂഹങ്ങൾക്ക് പ്രതികരിച്ചിരിക്കുകയാണ് അഡ്രിയാൻ ലൂണ.
മുംബൈക്കെതിരെയുള്ള മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ഉറപ്പ് നൽക്കാതെയാണ് ലൂണ മാധ്യമങ്ങളോട് സംസാരിച്ചിരിക്കുന്നത്. “ഞാൻ ഇവിടെ സന്തുഷ്ടനാണ്, എനിക്ക് ഒരു കരാർ ബാക്കിയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സീസണിനുശേഷം, പുനർവിചിന്തനം നടത്തുകയും വിലയിരുത്തുകയും വേണം, ക്ലബ് പുനർമൂല്യനിർണ്ണയം നടത്തേണ്ടതുണ്ട്, കൂടാതെ മറ്റു പലതും.” എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
2021ൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ ലൂണ, ബ്ലാസ്റ്റേഴ്‌സിനായി 70ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതോടൊപ്പം 13 ഗോളുകളും നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലൂണ.
എന്തിരുന്നാലും ലൂണയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.