ജനുവരി ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ആർ ലാൽതൻമാവിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മുഹമ്മദൻസ് എസ്.സി.
താരത്തെ ഈ സീസൺ അവസാനം വരെ നീളുന്ന ലോൺ അടിസ്ഥാനത്തിലുള്ള കരാറിൽ സ്വന്തമാക്കാനാണ് മുഹമ്മദൻസ് എസ്.സിക്ക് താല്പര്യം. എന്നാൽ ഈ താല്പര്യത്തോട് ബ്ലാസ്റ്റേഴ്‌സ് എന്താണ് മറുപടി പറഞ്ഞിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല.
ലാൽതൻമാവിയ ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു. പക്ഷെ കളിച്ച മൂന്ന് മത്സരത്തിലും താരം ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.