പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സൊരു ഐഎസ്എൽ ചാമ്പ്യൻ പ്ലേയറുമായി കരാർ ധാരണയിലെത്തിയെന്നാണ്.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തിന്റെ പേര് മാർക്കസ് വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ പകരക്കാരനായി മുംബൈ സിറ്റി എഫ്സിയുടെ വിങറായ ബിപിൻ സിംഗിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്.
ബ്ലാസ്റ്റേഴ്‌സ് താരവുമായി അടുത്ത സീസണിലേക്കായുള്ള പ്രീ കോൺട്രാക്ട് ധാരണയിലെത്താനാണ് ശ്രമങ്ങളെന്നും അഭ്യൂഹങ്ങളുണ്ട്. ബിപിൻ സിംഗിന്റെ മുംബൈയുമായുള്ള കരാർ ഈ മെയിൽ അവസാനിക്കുകയുമാണ്.
29കാരൻ ഈ സീസണിൽ ഇതോടകം മുംബൈക്കായി 11ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ താരത്തിന് ഇതുവരെ ഒരു ഗോളോ അസ്സിസ്റ്റോ നേടാൻ കഴിയാത്തത് നിരാശക്കരമാണ്.
അതോടൊപ്പം മാർക്കസ് അപ്ഡേറ്റ് ചെയ്ത ആ താരം വിപിനാണോയെന്ന് വ്യക്തമല്ല. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട് മനസ്സിലാക്കാം. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.