കേരളാ ബ്ലാസ്റ്റേഴ്സ് ഉടമകൾ നിലവിൽ അവരുടെ മുഴുവൻ ഓഹരികളും വിൽക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട് (Kerala Blasters Sale Update). നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പല റൂമറുകളും പ്രചരിച്ചിരുന്നുവെങ്കിലും പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് ചർച്ചകൾ ശക്തമായത്.
ബ്ലാസ്റ്റേഴ്സ് ആരാധകരും നിലവിലെ മാനേജ്മെന്റ് മാറാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം ഇത് വരെയായും ഒരു കിരീടം ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. അത് മാനേജമെന്റിന്റെ പിടിപ്പ്കേട് മൂലമാണെന്നും അതിനാൽ പുതിയ ഉടമകൾ വന്നാൽ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടുമെന്നും ആരാധകരിൽ പലരും കരുതുന്നുണ്ട്.
എന്നാൽ ഓഹരി വിൽപന ചർച്ചകൾക്കിടയിൽ തന്നെ ആരാധകരിൽ നിന്നും മറ്റൊരു ആരോപണം കൂടി ശക്തമാവുകയാണ്. ‘വിൽപന നാടകം’.
എന്താണ് വിൽപന നാടകം?

നിലവിൽ പ്രചരിക്കുന്ന ഓഹരി വിൽപന ചർച്ചകൾ നിലവിലെ മാനേജ്മെന്റ് സൃഷ്ടിക്കുന്ന കേവലം നാടകം മാത്രമാണെന്നാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം. ഇതിന് പിന്നിൽ ചില കാരണങ്ങൾ കൂടിയുണ്ട്.
ALSO READ:
- ബ്ലാസ്റ്റേഴ്സിനെ ആര് വാങ്ങിക്കും? സാധ്യതയുള്ള 5 നിക്ഷേപകർ ഇവർ
- ബ്ലാസ്റ്റേഴ്സിന്റെ പേരും മാറും സ്ഥലവും മാറും: ഓഹരി വിൽപനയ്ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ
ബ്ലാസ്റ്റേഴ്സ് മാനേജമെന്റിന് ഓരോ കാലത്തും ഓരോ അവകാശവാദങ്ങൾ ഉണ്ടാവാറുണ്ട്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ പ്രതിസന്ധിയായിരുന്നു കാരണമെങ്കിൽ അതിന് മുമ്പത്തെ സീസണിൽ മാർക്കറ്റ് ഇൻഫ്ലാറ്റ് എന്ന കാരണമാണ് മാനേജമെന്റ് നിരത്തിയത്.
ഓരോ സീസണിലും കിരീടമില്ലാതെ ബ്ലാസ്റ്റേഴ്സ് കളി അവസാനിപ്പിക്കുമ്പോൾ ഇത്തരം ന്യായികരണങ്ങൾ മാനേജമെന്റ് ഉയർത്താറുണ്ട്.
ഇത്തരത്തിൽ അടുത്ത സീസണിലേക്കുള്ള ഒരു അഡ്വാൻസ് ന്യായികരണമാണ് ഇപ്പോൾ ഉയർന്ന് വരുന്ന ഓഹരി വിൽപന റൂമറുകൾ എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.
വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം നടത്താനായില്ല എങ്കിൽ, ക്ലബ്ബിന്റെ ഓഹരി വിൽപന കൃത്യമായി നടക്കാത്തത് കൊണ്ട് ക്ലബ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടെന്നും അതിനാൽ മികച്ച മുന്നൊരുക്കങ്ങൾ ക്ലബിന് നടത്താൻ സാധിച്ചിട്ടില്ല എന്ന ന്യായികരണത്തിനുള്ള അണിയറ നാടകമാണിതെന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.
എന്തായാലും, നിലവിൽ നടക്കുന്നത് നാടകമാണോ, യാഥാർഥ്യമാണോ എന്നതൊക്കെ വരും ദിവസങ്ങളിൽ കണ്ടറിയാം..
ALSO READ:
- ബ്ലാസ്റ്റേഴ്സിൽ കിട്ടാത്ത ഭാഗ്യം ഡാനിഷിന് ഇനി ഈസ്റ്റ് ബംഗാളിൽ
- ഫ്രാഞ്ചു ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ
- ബ്ലാസ്റ്റേഴ്സ് വിട്ടത് വെറുതെയല്ല: കരോലിസ് ഇനി ചാമ്പ്യൻസ് ലീഗ് കളിച്ച ക്ലബ്ബിൽ
- ഒടുവിലവൻ ബ്ലാസ്റ്റേഴ്സ് വിടുന്നു: ആരാധകർക്ക് ആശ്വാസം മാത്രം…
- ബ്ലാസ്റ്റേഴ്സിനെ വിറ്റഴിക്കാക്കാൻ മാഗ്നം: ഇടനിലക്കാരൻ അഭിക് ചാറ്റർജി
- ബ്ലാസ്റ്റേഴ്സിൽ നാടകീയ നീക്കം: 2 വർഷത്തെ കരാർ ബാക്കി നിൽക്കെ രാജി
English Summary: The latest Kerala Blasters Sale Update has triggered skepticism among fans, with many labeling it a ‘pre planned drama’ by the management. Skeptics believe these rumors are advanced excuses to justify potential on field failures and lack of quality signings due to a financial crisis next season.
