ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് വിദേശ മധ്യനിര താരം ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് താരമായ അലക്സാണ്ടർ കോയഫിനെ പുറത്താക്കിയായിരിക്കും, ബ്ലാസ്റ്റേഴ്‌സ് ഡുസാനെ സ്വന്തമാക്കിയത്. ഇപ്പോളിത കോയഫിന് പുറമെ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു വിദേയ താരവും പടിയിറങ്ങാൻ ഒരുങ്ങുകയാണ്. 

പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചിനെയും പുറത്താക്കാൻ ഒരുങ്ങുകയാണ്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ ഒഴിവാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്.

ആശിഷ് നെഗി ഡുസാൻ ലഗേറ്ററിന് പുറമെ മറ്റൊരു വിദേശ സൈനിങ് കൂടി നടത്തുമെന്ന് റിപ്പോർട്ട്‌ ചെയ്തത്തോടെയാണ്, ഇപ്പോൾ ഈ അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയത്.

കഴിഞ്ഞ കുറച്ച് മത്സരങ്ങളായി താരത്തിന് ബ്ലാസ്റ്റേഴ്‌സിനായി അത്രത്തോളം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. ഇതായിരിക്കനം താരത്തെ പുറത്താക്കാൻ മാനേജ്‍മെന്റ് തീരുമാനിച്ചത്.