ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025/26 സീസണിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് ഭാഗമായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത കിടിലൻ സ്പാനിഷ് സ്ട്രൈക്കറെ സ്വന്തമാക്കിയിരിക്കുകയാണ്.
30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ് നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയെന്നാണ് IFTWC റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 2019/20 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ജംഷദ്പൂർ എഫ്സിക്കായി താരം കളിച്ചിരുന്നു. ആ ഒരു സീസണിൽ താരം ഒമ്പത് മത്സരങ്ങൾ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.
ഫ്രീ ഏജന്റായ സെർജിയോയെ ട്രാൻസ്ഫർ ഫീ നൽകാതെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. താരം അവസാനമായി കളിച്ചത് സ്പാനിഷ് ക്ലബ്ബായ മാർബേല്ലക്ക് വേണ്ടിയാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ അവസാനത്തോടെ നടത്തുന്നതാണ്.