FootballIndian Super LeagueKBFCSportsTransfer News

ലക്ഷ്യം പൈസ തന്നെ; സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്നു, പക്ഷെ ചെയ്യുന്നത് മണ്ടത്തരമോ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം ഹോർമിപ്പാമിനെ വിൽക്കാൻ ഒരുകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ വിറ്റ് മികച്ചൊരു ട്രാൻസ്ഫർ തുക കൈയിൽ വെക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. അതോടൊപ്പം ഈ തുകയ്ക്ക് മറ്റൊരു സൂപ്പർ താരത്തെ വാങ്ങാനും. 

അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ രണ്ടോള്ളം ഐഎസ്എൽ ക്ലബ്ബിന് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്. എന്നാൽ ഹോർമിയെ വിറ്റാൽ ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ്  തിരച്ചടിയാക്കുക. കാരണം ഹോർമിയും കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ ബികാശ് മാത്രമായിരിക്കും ഇന്ത്യൻ പ്രതിരോധ നിര താരമായി ലഭ്യമാക്കുക.

അതുകൊണ്ട് തന്നെ ഹോർമി ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ അത് ടീമിനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടത് തന്നെയാണ്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ  വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.