FootballIndian Super LeagueKBFC

മോശം പ്രകടനം; ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം പടിയിറങ്ങുന്നു…

ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവുമധികം തിരച്ചടി നൽകിയത് ഗോൾകീപ്പിങ് പൊസിഷനിലാണ്. ഈയൊരു സീസണിൽ മൊത്തം നാല് ഗോൾകീപ്പർമാരാണ് ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ളത്.

ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.

അതുകൊണ്ട് തന്നെ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനത്തോടെ സച്ചിന് സുരേഷ് ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്. താരം ഇതോടകം മറ്റ് ടീമുകളുമായി ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

എന്തിരുന്നാലും സച്ചിന് പോവുന്നത്തോടെ തന്നെ ബ്ലാസ്റ്റേഴ്‌സ് പുതിയ രണ്ട് ഗോൾകീപ്പർമാരെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്യുന്നതായിരിക്കും. സൂപ്പർ കപ്പിൽ മിക്കവാറും നോറ ഫെർണാണ്ടസ് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കുക.