ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന കിടിലൻ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന എതിരാളികളായ ബംഗ്ലൂരിൽ എഫ് സി യെ അവരുടെ സ്റ്റേഡിയത്തിൽ വച്ച്  തകർപ്പൻ തിരിച്ചുവരവിലൂടെ പരാജയപ്പെടുത്തിയിരിക്കുകയാണ് സെർജിയോ ലോബേരയുടെ ഒഡീഷ എഫ്സി.

ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിലാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡിഷയുടെ  വിജയം. ആദ്യ മിനിറ്റുകളിൽ രണ്ടു ഗോളുകൾ വഴങ്ങിയതിനുശേഷം ആണ് എവേ ടീമിന്റെ തിരിച്ചുവരവ്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ഫ്ലോപ്പ് ഫോറിൻ സൈനിങ്👀മാനേജ്മെന്റിനു ഇത് സമ്മതിക്കാതെ വേറെ വഴിയില്ല!!

10 മിനിറ്റിൽ ഗോൾ നേടി തുടങ്ങിയ ബംഗ്ലൂരു എഫ് സി 13 മിനിറ്റിൽ ചേത്രിയുടെ ഗോളിലൂടെ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ 26 മിനിറ്റിൽ ബംഗ്ലൂരു എഫ് സി താരമായ ജോവനാവിചിനു റെഡ് കാർഡ് ലഭിച്ചതോടെ മത്സരത്തിന്റെ ഗതി മാറി.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്ലാനുകളിലെ അടുത്തത് ലോഡിങ്🔥സൈനിങ് തൂക്കാൻ തയ്യാറായി കൊമ്പന്മാർ😍

ആദ്യപകുതിയിൽ തുടർച്ചയായി ലഭിച്ച രണ്ട് പെനാൽറ്റി കിക്കുകൾ ഗോളാക്കി മാറ്റി ഡീഗോ മൗറിസിയോയിലൂടെ ഒഡിഷ സമനില നേടിയെടുത്തു. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ മൂന്നാമത്തെ ഗോളും സ്വന്തമാക്കിയ ഒഡീഷ്യ എഫ്സി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.

Also Read –  ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മൂന്ന് തകർപ്പൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്👀🔥 ,