ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എതിരാളികളായ ഒഡീഷ എഫ്സിയും. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

ഒഡിഷ എഫ്സിക്കെതിരെ മത്സരത്തിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കഴിഞ്ഞ മത്സരത്തിൽ കാർഡുകൾ വാങ്ങിയ ഡാനിഷ് ഫാറൂഖ്‌, മിലോസ് ഡ്രിൻസിച് എന്നീ താരങ്ങളെ സസ്‌പെൻഷൻ കാരണം ഇന്നത്തെ മത്സരത്തിൽ നഷ്ടമാവും.

Also Read –  റിസ്ക് എടുക്കുമോ? ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ രാഹുലിന് മുന്നിൽ ഒരൊറ്റ വഴി ഇതാണ്..

ഒഡിഷ എഫ്സിക്കെതിരെ ഇന്ന് കളത്തിൽ ഇറങ്ങുമ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണയും ഇന്ത്യൻ താരങ്ങളായ നവോച്ച സിങ്, ഫ്രഡി എന്നിവരും സസ്പെന്ഷന്റെ വക്കിലാണ്.

Also Read –  പ്ലേഓഫ് വേണോ? എങ്കിൽ ഈ രണ്ട് എതിരാളികളെ എടുത്തിട്ട് അലക്കേണ്ടത് ബ്ലാസ്റ്റേഴ്സിന് ചെയ്തേ തീരൂ💯🔥

സീസണിൽ മൂന്നു യെല്ലോ കാർഡുകൾ വാങ്ങിയ താരങ്ങൾ ഇന്നത്തെ മത്സരത്തിൽ യെല്ലോ കാർഡ് വാങ്ങിയാൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ നടക്കുന്ന കൊച്ചിയിലെ അടുത്ത ബ്ലാസ്റ്റേഴ്‌സ് മത്സരം നഷ്ടമാവും.

Also Read –  എത്ര പറഞ്ഞിട്ടും മാനേജ്മെന്റ് പഴയപടി തന്നെ! കൊച്ചിയിൽ ഇന്ന് ആരാധകരോഷം അലയടിക്കും ഉറപ്പായി🔥