ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിനു ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ നീക്കം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെ സ്വന്തമാക്കിയ ഇന്ത്യൻ സൈനിംഗ് ചെന്നൈയിൻ എഫ്സിയിൽ നിന്നും ബികാശിന്റേത് മാത്രമാണ്.
പകരമായി തങ്ങളുടെ പ്രതിരോധനിരയിലെ പരിചയസമ്പന്നനായ പ്രീതം കോട്ടലിനെ ചെന്നൈയിൻ എഫ് സി ക്ക് കേരള ബ്ലാസ്റ്റേഴ്സ് വിട്ടുനൽകി. മോഹൻ ബഗാനോടൊപ്പവും ഇന്ത്യയിലെ മറ്റു പ്രമുഖ ക്ലബ്ബുകളോടൊപ്പവും നിരവധി വർഷം കളിച്ച് പരിചയസമ്പത്തുള്ള താരമാണ് പ്രീതം കോട്ടൽ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്ലാനുകളിലെ അടുത്തത് ലോഡിങ്🔥സൈനിങ് തൂക്കാൻ തയ്യാറായി കൊമ്പന്മാർ😍
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ട്രാൻസ്ഫർ ചെയ്തതിനുശേഷം ദിവസങ്ങൾക്കകം ചെന്നൈയിൻ എഫ്സി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച
പ്രീതം കോട്ടൽ മത്സരം മുഴുവൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.
Also Read – ചെത്രിയെയും ബാംഗ്ലൂരുവിനെയും നിലംതൊടാതെ രാഹുലും ടീമും പറപ്പിച്ചു👀🔥ഇജ്ജാതി കംബാക്🔥
തന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനെതിരെയായിരുന്നു ചെന്നൈയിൻ ജഴ്സിയിൽ സൂപ്പർതാരത്തിന്റെ അരങ്ങേറ്റ മത്സരം. ഐ എസ് എല്ലിലെ ഒന്നാം സ്ഥാനക്കാരെ വിജയിക്കാൻ അനുവദിക്കാതെ സമനിലയിൽ പൂട്ടിയിടുവാനും പ്രീതം കോട്ടാലും ടീമിനും കഴിഞ്ഞു.
Also Read – എന്തുകൊണ്ട് ലോബേരയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യണം!! ഉത്തരം വളരെ വ്യക്തമാണ്..