ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ പരിശീലകനെ സംബന്ധിച്ച് ട്രാൻസ്ഫർ വാർത്തകൾ ശക്തമായി പുറത്തുവരുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ കോച്ചിംഗ് പരിചയസമ്പത്തുള്ള നിലവിൽ ഒഡീഷ എഫ്സിയുടെ പരിശീലകനായ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് ശക്തമായ റൂമുകളുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്ലാനുകളിലെ അടുത്തത് ലോഡിങ്🔥സൈനിങ് തൂക്കാൻ തയ്യാറായി കൊമ്പന്മാർ😍
കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ഏറ്റവും മികച്ച കോച്ചിംഗ് ഓപ്ഷൻ സെർജിയോ ലോബേരയാണ്. എഫ്സി ഗോവ, മുംബൈ സിറ്റി എന്നീ ടീമുകൾക്കൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലോബേരക്ക് ഐഎസ്എലിൽ ടീമുകളെ കുറിച്ചും ലീഗിന്റെ ഫുട്ബോൾ നിലവാരത്തെ കുറിച്ചും നന്നായി അറിയാം.
Also Read – ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മൂന്ന് തകർപ്പൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്👀🔥
ഐഎസ്എലിലെ അവസാനം നടന്ന മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്നതിന് ശേഷമാണ് മൂന്നു ഗോളുകൾ തിരിച്ചടിച്ചു ലോബേരയും ടീമും എതിർസ്റ്റേഡിയത്തിൽ വിജയം സ്വന്തമാക്കിയത്.
Also Read – ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മൂന്ന് തകർപ്പൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്👀🔥
ഇന്ത്യൻ സൂപ്പർ ലീഗിൽ നന്നായി കോച്ചിംഗ് പരിചയസമ്പത്തുള്ള ഈ സ്പാനിഷ്കാരൻ കിരീടങ്ങൾ സ്വന്തമാക്കിയും കഴിവ് തെളിയിച്ചതാണ്. ബ്ലാസ്റ്റേഴ്സിന് കിരീടങ്ങൾ നേടുവാൻ ലോബേരയെ പോലെയുള്ള പരിശീലകന്മാരെയാണ് വേണ്ടത്.
Also Read – ചെത്രിയെയും ബാംഗ്ലൂരുവിനെയും നിലംതൊടാതെ രാഹുലും ടീമും പറപ്പിച്ചു👀🔥ഇജ്ജാതി കംബാക്🔥