Footballindian super league

ഒന്നും തീർന്നിട്ടില്ല രാമായെന്ന് അൽവാരോ.. കൊമ്പന്മാരുടെ അൽവാരോ തിരിച്ചുവരുന്നോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങൾ കാര്യമായി നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനും കൂടാതെ മറ്റു ഐ എസ് എൽ ടീമുകളും പുതിയ താരങ്ങളെ സൈൻ ചെയ്യാനുള്ള തിരക്കിലാണ്.

അതേസമയം ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ നടന്ന മികച്ച സൈനിങ് ഏതാണെന്നു പോസ്റ്റ്‌ ചെയ്തിരുന്നു.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരം ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച തകർപ്പൻ ക്ലബ്ബിൽ സൈൻ ചെയ്തു??

ഇതിന് താഴെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മുൻ വിദേശ താരമായ സ്പാനിഷ് സൂപ്പർതാരം അൽവാരോ വസ്കസ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചവിഷയം. ഐ എസ് എല്ലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെയാണ് അൽവരോയുടെ കമന്റ്.

Also Read –  മുൻപ് നഷ്ടമായി പോയ റെഡ് കാർഡ് വീണ്ടും നേടി ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം?വിലക്ക് നേരിടും..

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച സൈനിങ് ഏതാണെന്നു ചോദിച്ച പോസ്റ്റിനു താഴെ ഇതുവരെയും ഇത് തീർന്നിട്ടില്ല എന്നാണ് അൽവാരോ കമന്റ് ചെയ്തത്. ട്രാൻസ്ഫർ വിൻഡോ തീർന്നിട്ടില്ലെന്നാണ് അൽവാരോ കമന്റ് സൂചിപ്പിച്ചത്. താരത്തിന്റെ ഐ എസ് എല്ലിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും റൂമറുകൾ ഉയരുന്നുണ്ട്.

Also Read –  കൊൽക്കത്തയിൽ പോയി അവരെ തീർക്കാൻ ബ്ലാസ്റ്റേഴ്‌സ്?അതിന് മുൻപായി കോച്ചും സൂപ്പർതാരം വരുന്നു?