ഇന്ത്യൻ സുപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളാണ് അൽവാരോ വാസ്‌ക്വസ്. താരം ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ട് മൂന്ന് വർഷമായെങ്കിലും ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് വാസ്‌ക്വസ്.
ഒട്ടേറെ ആരാധകരുടെ ആഗ്രഹമാണ് താരത്തെ വീണ്ടും മഞ്ഞകുപ്പായത്തിൽ കാണുക എന്നത്. അങ്ങനെയിരിക്കെയാണ് തിങ്കളാഴ്ച വൈകിടത്തോടെ താരം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതായി സൂചനകൾ തന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓഫിഷ്യൽ പേജ് വഴി, നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളുടെ കൂടുമാറ്റങ്ങളെ ബന്ധപ്പെട്ടൊരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഈയൊരു പോസ്റ്റിൻ താരം “പക്ഷേ ഇതുവരെ അവസാനിച്ചിട്ടില്ല” എന്ന് കമന്റ് ഇട്ടിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചിട്ടില്ല, ഇനിയും കൂടുമാറ്റങ്ങൽ പ്രതിക്ഷിക്കാം എന്നാണ് താരം ഈയൊരു കമന്റോടെ ഉദ്ദേശിച്ചത്.
ഇതോടെയാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരുന്നു പറഞ്ഞു അഭ്യൂഹങ്ങൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ അഭ്യൂഹങ്ങളെ തുടക്കത്തിലെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ.
അൽവാരോ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരുന്നില്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. എന്നാൽ അൽവാരോ എന്താണ് ഈ കമെന്റിൽ ഉദ്ദേശിച്ചത് എന്നതിൽ വ്യക്തതയില്ല. ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചായെക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്.