ഈ സീസണിലെ ഏറ്റവും മോശം ഗോൾകീപ്പിങ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെതായിരിക്കും. ഇതോടകം സച്ചിന് സുരേഷിന്റെയും സോം കുമാറിന്റെയും പിഴവുകളിൽ ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്.

ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന് അവസരം നൽക്കണമെന്ന് ശക്തമായ അഭിപ്രായങ്ങൾ വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വന്ന അഭ്യൂഹങ്ങൾ പ്രകാരം നോറ ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണെന്നാണ്.

ഈ സീസൺ അവസാനം വരെ നോറയെ ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ വിൽക്കാനാണ് നോക്കുന്നത്. പകരം ബ്ലാസ്റ്റേഴ്‌സ് പുതിയ ഗോളിയെ സ്വന്തമാക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോളിത ഈയൊരു ട്രാൻസ്ഫർ നടന്നുവെന്ന സൂചനകൾ വന്നിരിക്കുകയാണ്. നോറ കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന സെക്ഷനിൽ പങ്കെടുത്തിട്ടില്ല. താരത്തിന് നിലവിൽ പരിക്കുകളോ അസുഖങ്ങളോ ഉള്ളതായും റിപ്പോർട്ടുകളില്ല.

അങ്ങനെയാണേൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയിട്ടുണ്ടാക്കും. താരം സ്‌ക്വാഡ് വിടുകയും ചെയ്തിട്ടുണ്ടാക്കണം. ഇതായിരിക്കാം താരം ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങാഞ്ഞത്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിലേക്ക് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പുതിയ ഗോൾകീപ്പറുടെ സൈനിങ് വരാനും സാധ്യതയുണ്ട്.