in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബൗമസ് ഇല്ലെങ്കിൽ എന്ത്!! കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ വിദേശ സൂപ്പർ താരം മടങ്ങിവരും👀….

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത് എങ്കിലും, പരിക്ക് മാറി സൂപ്പർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്.

ജനുവരി 13ന് ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈയൊരു മത്സരത്തിൽ സസ്പെന്ഷന് മൂലം ഒഡിഷയുടെ സ്റ്റാർ പ്ലേയേഴ്സായ ഹ്യൂഗോ ബൗമസും ലാൽതതങ്ക ഖൗൾറിങും കളിക്കില്ല.

പക്ഷെ ഒഡിഷയുടെ കഴിഞ്ഞ മത്സരത്തിൽ സസ്പെന്ഷന് ലഭിച്ച് പുറത്ത് ഇരുന്ന അഹമ്മദ് ജാഹൂ പൂർവാധിക ശക്തിയോടെ കൊച്ചിയിൽ തിരിച്ചെത്തും. ഐഎസ്എൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രതിരോധ മധ്യനിര താരങ്ങളിൽ ഒരാളാണ് ജാഹു.

ഗോവക്കെതിരെ 4-2 സ്കോറിന് തോറ്റ മത്സരത്തിലായിരുന്നു ജാഹുവിന് റെഡ് കാർഡ് ലഭിച്ചത്. ഇതുകൊണ്ടാണ് താരത്തിന് ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരം കളിക്കാൻ കഴിയാഞ്ഞത്.

ഒഡിഷയുടെ ഗെയിം പ്ലേ നിയന്ത്രിക്കുന്നത് തന്നെ ജാഹുവാണ്. താരം ഈ സീസണിൽ ഇതോടകം 12 മത്സരങ്ങൾ നിന്ന് ഒരു ഗോളും നാല് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും ജാഹുവിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സ് സൂക്ഷിക്കേണ്ടത് തന്നെയാണ്.

ഐ എസ് എൽ ചാമ്പ്യന്റെ സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്👀🔥ഇത് രണ്ടാമത്തെ ബ്ലാസ്റ്റേഴ്‌സ് സൈനിങ്..

ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് അടുത്ത സീസണിൽ ടീമിലുണ്ടാവുമോ?എല്ലാം മാനേജ്മെന്റിന്റെ കയ്യിലാണ്..