ഇന്ത്യൻ സുപ്പർ ലീഗിൽ കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സും ഒഡിഷ എഫ്സിയുടെ പരിശീലകനായ സെർജിയോ ലോബേരെയും ബന്ധപ്പെട്ട് അഭ്യൂഹങ്ങൽ പുറത്ത് വരാൻ തുടങ്ങിയിട്ട്.
മലയാള മനോരമ, പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി പറഞ്ഞു രംഗത്ത് വന്നിരുന്നെങ്കിലും പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് ഈയൊരു കാര്യം തള്ളി പറഞ്ഞു കൊണ്ട് പിന്നീട് രംഗത്ത് വന്നിരുന്നു. ഇപ്പോളിത സെർജിയോ ലോബേരെയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ വമ്പൻ ഓഫർ നിരസിച്ചിരിക്കുകയാണ് സെർജിയോ ലോബേര. താരത്തിന് ഒഡിഷക്കൊപ്പം തന്നെ തുടരാനാണ് താല്പര്യം.
ഒഡിഷക്ക് ഐഎസ്എൽ കിരീടം നേടി കൊടുക്കുക എന്നതാണ് താരത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ സെർജിയോ ലോബേര അടുത്ത സീസണിലും ഒഡിഷക്കൊപ്പം തുടരും.
ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങൾക്ക് അവസാനമായിരിക്കുകയാണ്. അദ്ദേഹം ഇനി ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ലായെന്ന് ഏകദേശം ഉറപ്പിക്കാം.