സീസൺ അവസാനിക്കുന്നതിനു മുമ്പായി പുതിയ പരിശീലകനെ കൊണ്ടുവന്ന് സൂപ്പർ കപ്പ് ടൂർണമെന്റിൽ ടീമിനെ കപ്പ് നേടാനുള്ള ലക്ഷ്യത്തിൽ കളിപ്പിക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ഉടൻ ഈ സൈനിങ് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഇത് വലിയൊരു തിരച്ചടിയാണ് എന്ന് പറയാൻ കഴിയില്ല.
അടുത്തമാസം ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഈ മാസത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് പുനരാരംഭിക്കും. സൂപ്പർ കപ്പ് ടൂർണമെന്റ് കൂടി ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കൊണ്ടുവരുന്നത്.
ആശിഷ് നെഗിയുടെ അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇതോടകം 7-8 പരിശീലകന്മാരെ പുതിയ പരിശീലകനാക്കാൻ ഇന്റർവ്യൂ നടത്തിയിരിക്കുകയാണ്. ഇതിൽ വമ്പന്മാരുടെ പേരുകളാണ് പുറത്ത് വരുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഈ സീസണിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം എല്ലാ മത്സരങ്ങളിലും തുടരാനായില്ല. പുതിയ പരിശീലകനും താരങ്ങളും വന്നെങ്കിലും ചില പൊസിഷനുകളിൽ ബ്ലാസ്റ്റേഴ്‌സ് പിന്നോട്ടുപോയി.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസം കഴിയുന്നത് മുൻപ് തന്നെ തങ്ങളുടെ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പകരം പുതിയൊരു പരിശീലകനെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. നിലവിൽ കുറച്ചു പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണ്കളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മികച്ച ഇന്ത്യൻ താരങ്ങളെ വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ട്രാൻസ്ഫർ കാര്യങ്ങളിൽ വമ്പൻ പരാജയമാണ്.
ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..
ഈ സീസൺ കഴിയുന്നതോടെ ടീമിൽ മുഴുവൻ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറേയും മാറ്റുമെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.






