ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസം കഴിയുന്നത് മുൻപ് തന്നെ തങ്ങളുടെ പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നാണ്.
ഐഎഫ്ടി ന്യൂസ് മീഡിയ പങ്ക് വെച്ച ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ ലിസ്റ്റിൽ ഇവാൻ ആശാനുമുണ്ട്. കൂടാതെ മാർക്കസ് മെർഗുല്ലോ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരുടെ പേര് ഷോർട്ട് ലിസ്റ്റ് ചെയ്തതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഇവാന്റെ സാധ്യതകൾ ഇപ്പോഴും പൂർണമായും അടയുന്നില്ല.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ്. കഴിഞ്ഞ ദിവസം വരെ പരിശീലകന്റെ കാര്യത്തിൽ അന്തിമ തിരുമാനമെടുത്തിട്ടില്ലെങ്കിലും നാല് പരിശീലകരെ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മാർക്കസ് വ്യക്തമാക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പകരം പുതിയൊരു പരിശീലകനെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. നിലവിൽ കുറച്ചു പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സീസണ്കളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മികച്ച ഇന്ത്യൻ താരങ്ങളെ വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ട്രാൻസ്ഫർ കാര്യങ്ങളിൽ വമ്പൻ പരാജയമാണ്.
ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..
ഈ സീസൺ കഴിയുന്നതോടെ ടീമിൽ മുഴുവൻ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറേയും മാറ്റുമെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.
ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനെതിരെ പ്രധിഷേധം നടത്തിയിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സിനെ വലിയ രീതിയിൽ തന്നെ തിരച്ചടിയായിരിക്കുകയാണ്.
തങ്ങൾ എന്തു ചെയ്താലും ആരാധകർ കൂടെയുണ്ടാകുമെന്ന മാനേജ്മെന്റിന്റെ ധാർഷ്ട്യം കൂടിയായിരുന്നു ഇത്തവണ തകർന്നത്. മാനേജ്മെന്റിന്റെ കണ്ണുതുറപ്പിക്കാൻ ആരാധകർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ മാർഗമാണ് പ്രതിഷേധവും ബഹിഷ്കരണവും. അത് ഇത്തവണ ആരാധകർ ക്ലബ്ബിന് നൽകിയിട്ടുമുണ്ട്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീലകരിൽ ഒരാളായ തോമസ് ചോഴ്സ് അടുത്ത സീസണിൽ ഹൈദരാബാദ് എഫ്സിയുടെ മുഖ്യ പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ചർച്ചകൾ നടന്നെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. മുഖ്യപരിശീലകസ്ഥാനം ആഗ്രഹിക്കുന്ന തോമസ്, ഹൈദരാബാദിന്റെ ഓഫർ സ്വീകരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ








