വരാൻ പോവുന്ന സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി സ്പാനിഷ് പരിശീലകൻ ഡേവിഡ് കാറ്റലയെ സ്വന്തമാക്കി കഴിഞ്ഞു. ഒരു വർഷ കരാറിലാണ് ഡേവിഡ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ വന്നൊരാളാണ് സെർജിയോ ലോബേര. നിലവിലെ ഒഡിഷ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് അവസാന വരെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.
ഇപ്പോളിത സെർജിയോ ലോബരയും ബ്ലാസ്റ്റേഴ്‌സ് തമ്മിൽ നടന്നിരുന്നു ട്രാൻസ്ഫർ നീക്കങ്ങൾ വെള്ളിപ്പെടുത്തിയിരിക്കുകയാണ് ഖേൽ നൗ ചീഫായ ആശിഷ് നെഗി. ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് സെർജിയോ ലോബരയെ സ്വന്തമാക്കാൻ രണ്ട് കോടിയുടെ വമ്പൻ ഓഫർ നൽകിയിരുന്നു.
ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ബ്ലാസ്റ്റേഴ്‌സ് ഈയൊരു നീക്കം നടത്തിയത്. എന്നാൽ ഒഡിഷ ഈ ഓഫർ നിരസിക്കുകയായിരുന്നു. ഇതുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് സെർജിയോ ലോബര ട്രാൻസ്ഫർ നടക്കാതെ പോയത്.