സാധാരണഗതിയിൽ മലയാളി താരം സഞ്ജു സാംസൺ ഏറ്റവും കൂടുതൽ ചർച്ചയാക്കപ്പെടുന്ന സമയമാണ് ഐപിഎൽ സീസൺ. ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന മലയാളി താരവും സഞ്ജു തന്നെ.. എന്നാൽ ഇത്തവണത്തെ ഐപിഎൽ സീസണിൽ സഞ്ജുവും രാജസ്ഥാൻ റോയൽസും അത്ര മാത്രം ചർച്ചയായില്ല. പരിക്ക് മൂലം സഞ്ജുവിന് കളിയ്ക്കാൻ കഴിയാത്തതും രാജസ്ഥാൻ റോയൽസിന്റെ മോശം പ്രകടനവുമൊക്കെ അതിന് കാരണമായി. എന്നാൽ ഇത്തവണ മലയാളി ക്രിക്കറ്റ് താരങ്ങൾക്കിടയിൽ സഞ്ജുവിനേക്കാൾ ചർച്ചയായത് മറ്റു രണ്ട് പേരാണ്.. ആരൊക്കെയാണെന്ന് നോക്കാം..
ALSO READ: കാൽമുട്ടിന് പരിക്ക്; മുംബൈ ബൗളർ രണ്ടാം ക്വാളിഫയറിൽ കളിച്ചേക്കില്ല
അരങ്ങേറ്റ സീസണിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഞെട്ടിച്ച മലയാളി ചൈനമാൻ സ്പിന്നർ വിഘ്‌നേശ് പുത്തൂരാണ് ഇത്തവണ ഐപിഎൽ മാമാങ്കത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ മലയാളി താരം. മുംബൈ ഇന്ത്യൻസ് എന്ന വലിയ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിച്ചതും വിഘ്‌നേശ് ശ്രദ്ധിക്കപ്പെടാൻ കാരണമായി.
സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത് എങ്കിലും 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മുംബൈ ഇന്ത്യൻസിന്റെ കണ്ടുപിടുത്തമായ താരത്തെ വളരെ ശ്രദ്ധപൂർവ്വം ഒരു ലോങ്ങ് ടൈം പ്ലാനിലൂടെയാണ് മുംബൈ വളർത്തിയെടുക്കുന്നത്.
ALSO READ: പഞ്ചാബിന് രണ്ട് തിരിച്ചടികൾ; ക്വാളിഫയറിൽ മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പം…
എന്നാൽ പരിക്ക് മൂലം താരത്തിന് സീസൺ നഷ്ടമായിരുന്നു. എങ്കിലും മുംബൈ താരത്തെ കൈവിടില്ല എന്നത് ഉറപ്പാണ്. എന്തായാലും മുംബൈ ഇന്ത്യൻസിലൂടെ ഒരു മലയാളി താരത്തിന്റെ വളർച്ച വിഘ്‌നേഷിലൂടെ നമ്മുക്ക് കാണാം..
ALSO READ: ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…
ഇത്തവണ ഐപിഎൽ സീസണിൽ ശ്രദ്ധേയനായ മലയാളി താരമാണ് കരുൺ നായർ. സീസണിൽ ഡൽഹി കാപിറ്റൽസിനായി കളിച്ച താരം ശ്രദ്ധ നേടുന്നത് മുംബൈ ഇന്ത്യൻസിനെതിരെ 40 പന്തിൽ 89 റൺസ് എടുത്തതോട് കൂടിയാണ്. കൂടാതെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് താരത്തെ തിരഞ്ഞെടുത്തതും ഇന്ത്യ ലയൻസിന് വേണ്ടി സെഞ്ചുറി നേടിയതും താരത്തെ ഇക്കാലയളവിൽ വീണ്ടും ചർച്ചാവിഷയമാക്കി.
ALSO READ: ഇതാണ് മനോഭാവമെങ്കിൽ നീ ഇന്ത്യൻ ടീമിന്റെ ഏഴയലത്ത് എത്തില്ല; യുവതാരത്തിന് വിമർശനം…
