സമ്മർ ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്‌സ് ആരൊയൊക്കെയായിരിക്കും സ്വന്തമാക്കുക എന്ന കാര്യത്തിൽ ആരാധകർക്ക് വ്യക്തതയില്ല. ആരെ കൊണ്ട് വരും എന്നത് പോലെ ആരൊയൊക്കെ വിൽക്കും എന്ന കാര്യത്തിലും ഒരു വ്യക്തതയുമില്ല. പല മികച്ച താരങ്ങളെയും വിറ്റൊഴിവാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. ഇതിനിടയിൽ ആരാധകർക്ക് ആശങ്ക നൽകുകയാണ് ഐഎസ്എൽ ക്ലബായ പഞ്ചാബ് എഫ്സിയുടെ പുതിയ പോസ്റ്റ്.
ALSO READ: സമ്മറിൽ ആരൊക്കെ വരും; 4 സൈനിംഗുകൾ ഉറപ്പ്
പുതിയ താരത്തിന്റെ സൈനിങ്ങിന് മുമ്പ് പഞ്ചാബ് നൽകിയ അപ്‌ഡേഷനിൽ ‘കേരളാ എക്സ്പ്രസ് നൗ അരൈവിങ് ‘ എന്ന വാചകമാണ് നൽകിയിരിക്കുന്നത് . പഞ്ചാബ് നൽകിയ ഈ സൂചന തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ആശങ്ക സമ്മാനിക്കുന്നത്.
ALSO READ: ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു?; സൂചന നൽകി സൂപ്പർതാരം
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങ്ങർ നിഹാൽ സുധീഷ് കഴിഞ്ഞ സീസണിൽ കളിച്ചത് പഞ്ചാബ് എഫ്സിയ്ക്ക് വേണ്ടിയാണ്. ലോൺ അടിസ്ഥാനത്തിലാണ് താരം പഞ്ചാബിൽ കളിച്ചത്. അവിടെ മിന്നും പ്രകടനം താരം കാഴ്ച്ച വെയ്ക്കുകയും ചെയ്തിരുന്നു.
ALSO READ: അടുത്ത സീസണിൽ മുതൽ കൂട്ടാവുമെന്ന് കരുതിയവൻ ക്ലബ് വിട്ടു; ബ്ലാസ്റ്റേഴ്സിന് തുടക്കത്തിലെ പാളിച്ച
കൂടാതെ നിഹാലിനെ വിൽക്കാനുള്ള ശ്രമത്തെ പറ്റിയുള്ള ചില വാർത്തകൾ നേരത്തെ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നിഹാലിനെ വിറ്റോ എന്ന സംശയമാണ് ആരാധകരിൽ പഞ്ചാബ് എഫ്സിയുടെ പോസ്റ്റിന് പിന്നാലെ ഉയർന്നിരിക്കുന്നത്.
ALSO READ: സാമ്പത്തിക നഷ്ടം; ബ്ലാസ്‌റ്റേഴ്‌സിനെ വിൽക്കാൻ ഉടമകൾ ശ്രമിക്കുന്നതായി റിപ്പോർട്ട്
ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ച പല താരങ്ങളും പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്‌ക്വാഡിൽ കളിച്ചിട്ടില്ല എന്നത് മുൻ കാല ചരിത്രമാണ്. ആ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നിഹാലിനെ വിറ്റോ എന്ന് ആരാധകർ സംശിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.പഞ്ചാബ് എഫ്സി ആ താരം ആരാണെന്ന് വ്യകത്മാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ സംശയം നീങ്ങുകയുള്ളു. വരും മണിക്കൂറിൽ പഞ്ചാബ് അക്കാര്യം വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം..