ഐഎസ്എൽ സീസണിൽ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. അതിനാൽ മാർക്കസിന്റെ അപ്ഡേറ്റ് ഇന്ന് പുറത്തു വരുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത കൂടി വരുത്തിയിരിക്കുകയാണ് ഇപ്പോൾ മാർക്കസ്.
ലൂണയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങൾക്ക് പ്രതികരണം നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക പരിശീലകൻ ടി. ജി പുരുഷോത്തമൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ ലൂണയുടെ ബ്ലാസ്റ്റേഴ്സ് ഭാവിയെപ്പറ്റി ചോദിച്ചതും ടിജി പുരുഷോത്തമൻ പ്രതികരിച്ചതും.
വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായി. സൂപ്പർ കപ്പിൽ പ്രതീക്ഷയുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഒരല്പം കരുത്തരായ എതിരാളികളെയാണ് ലഭിച്ചത്. (വിക്കിപീഡിയ നൽകുന്ന ഫിക്‌സറുകൾ പ്രകാരം)
ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിൽ ആരാധകർക്ക് ആശങ്കയുളവാക്കുന്ന പ്രസ്താവനയാണ് ലൂണ നടത്തിയത്. ബ്ലാസ്റ്റേഴ്സിൽ കരാർ ബാക്കിയുണ്ടെങ്കിലും ഇതുപോലൊരു സീസണ് ശേഷം ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ലൂണ പറഞ്ഞത്.
വളരയധികം പ്രതീക്ഷകളുമായി ടീമിനെ പിന്തുണച്ച ആരാധകർക്ക് ഇത്തവണ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തിരിച്ചുനൽകിയത്. സീസൺ തുടക്കത്തിലും സീസണിനിടയിലും മാനേജ്മന്റ് എടുത്ത തെറ്റായ തീരുമാനങ്ങൾ ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്.
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളിത്തം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിക്ഷയോടെ അല്ലെങ്കിലും ആരാധകരെല്ലാം സൂപ്പർ കപ്പിനായി കാത്തിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കൊൽക്കത്തയിലെത്തി മൊളിനയുമായി കൂടിക്കാഴ്ച നടത്തിയതായും പ്രസ്തുത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഈയൊരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിജയത്തേക്കാൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മാർക്കസ് മെർഗുലാഹോവയുടെ ട്രാൻസ്ഫർ അപ്ഡേറ്റിന് വേണ്ടിയാണ്.
ബഗാനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള അന്തരം കേവലം പത്ത് കോടി മാത്രമാണ്. പക്ഷേ കിരീടത്തിന്റെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും അവർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്. വിപണി മൂല്യത്തിൽ ബഗാന് തൊട്ടു പിന്നിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമുക്കൊരു കിരീടം പോലും ലഭിക്കാത്തത്? പരിശോധിക്കാം…
അതേസമയം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പ്ലേഓഫ് യോഗ്യത സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിന് മുൻപായി പുതിയ പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.






